എന്റെ മൂക്കിലും തലയിലുമാണ് മര്‍ദ്ദനമേറ്റത്; വാര്‍ത്താ സമ്മേളനത്തില്‍ ദൃശ്യങ്ങള്‍ അടക്കം ഹാജരാക്കി ഷാഫി പറമ്പില്‍

പേരാമ്പ്രയില്‍ നടന്ന ആക്രമണം ശബരിമല വിഷയത്തില്‍ നിന്ന് വഴിതിരിച്ചുവിടാനായി നടത്തിയതാണെന്ന് ഷാഫി പറമ്പില്‍ എം പി. പൊലീസിന്റെ ആസൂത്രിത ശ്രമമായിരുന്നു ആക്രമണം. പൊലീസില്‍ നിന്ന് അകന്ന് നില്‍ക്കാനാണ് പ്രവര്‍ത്തകരോട് പറഞ്ഞത്, എന്നാല്‍ ഞാന്‍ അവിടെ എത്തിയപ്പോഴാണ് പ്രശ്‌നം ഉണ്ടായത് എന്ന് പ്രചരിപ്പിക്കാനാണ് മറ്റുള്ളവര്‍ ശ്രമിച്ചത്. AI ടൂണ്‍ ഉപയോഗിച്ച് പ്രതിയെ കണ്ടെത്തുമെന്നായിരുന്നു പറഞ്ഞത്. പിന്നീട് എന്തുപറ്റി സര്‍ക്കാരിന്റെ എ ഐ ടൂള്‍ അടിച്ചുപോയോ. തന്നെ ആക്രമിച്ച പൊലീസുകാരനെ കണ്ടെത്താനായി എ ഐയുടെ സഹായമൊന്നും ആവശ്യമില്ല. 4 വീഡിയോ പരിശോധിച്ചാല്‍ മതി. ഇതുവരെ സംഭവത്തില്‍ നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടാണ്? FIR പാര്‍ട്ടിസ്റ്റെയ്ന്റ് മെന്റ് പോലെയാണ് എഴുതിയത് എം പി ആരോപിച്ചു.

ലാത്തിലാര്‍ജ് നടത്തിയിട്ടില്ല എന്നായിരുന്നു റൂറല്‍ എസ്പി പറഞ്ഞിരുന്നത്. ബോധപ്പൂര്‍വ്വം കള്ള പ്രചരണം നടത്തി,പിന്നീട് എസ്പി തന്നെ ഒരു യോഗത്തില്‍ മാറ്റി പറഞ്ഞു. ഇതുവരെ മൊഴിയെടുക്കാന്‍ പോലും ഒരു പൊലീസുകാരനും വന്നിട്ടില്ല. ഒരിക്കല്‍ മാത്രം തന്നെ ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റിയശേഷം പൊലീസ് ആശുപത്രിയില്‍ വന്നു പിന്നെ എന്നെ ബന്ധപ്പെട്ടിട്ടില്ല. തന്റെ മൂക്കിലും , തലയിലും ഒരേ പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് അടിച്ചത് ഷാഫി പറമ്പില്‍ പറഞ്ഞു. എസ്പി പറഞ്ഞത് പോലെ പുറകില്‍ നിന്നല്ല ആ പൊലീസുകാരന്‍ ആക്രമിച്ചത് മുന്നില്‍ നിന്ന് തന്നെയാണ്.

തൊട്ടടുത്ത സെക്കന്‍ഡില്‍ എന്റെ മുഖത്തേക്ക് അടിക്കുന്നത് എന്റെ മൂക്കില് കൊള്ളുന്നു. അവിടുന്ന് തിരക്കി ഞാന്‍ ഇങ്ങോട്ട് മാറുമ്പോള്‍ അയാളുടെ ഡയറക്ഷനും മാറി അയാള് ഞാന്‍ നിക്കുന്ന സ്ഥലത്തേക്ക് ആഞ്ഞു വീശി എന്റെ തലയിലും മുഖത്തും അടിച്ചു . പിന്നെ മൂന്നാമതും തന്നെ ഉന്നംവെച്ചാണ് അടിക്കാന്‍ ശ്രമിച്ചത് എന്നാല്‍ അത് മറ്റൊരു പൊലീസുകാരന്‍ തടയുകയാണ് ഉണ്ടായത്. ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഫോട്ടോയും ഷാഫി പറമ്പില്‍ വാര്‍ത്ത സമ്മേളനത്തില്‍ പുറത്ത് വിട്ടു.

പൊലീസിന്റെ കൈയ്യില്‍ ഇരുന്നാണ് ടിയര്‍ ഗ്യാസ് പൊട്ടിയത്. അങ്ങനെയാണ് മറ്റ് പൊലീസുകാര്‍ക്ക് പരുക്കേറ്റത്. വടകര ഡിവൈഎസ്പി കൈയ്യില്‍ ഗ്രനേഡും പിടിച്ചാണ് ലാത്തി കൊണ്ട് പ്രവര്‍ത്തകരെ മര്‍ദിക്കാന്‍ ശ്രമിച്ചത്. ഗ്രനേഡ് എറിയാന്‍ പൊലീസുകാര്‍ക്ക് അറിയാത്തത് കൊണ്ടാണ് എസ്പി പിന്നീട് പരിശീലനം നല്‍കിയത്. എന്നാല്‍ ഗ്രനേഡ് എറിയാന്‍ പ്രോട്ടോകോള്‍ ഉണ്ട്. പക്ഷെ അതൊന്നും പേരാമ്പ്രയില്‍ പാലിച്ചിട്ടില്ല. DYSP ഹരിപ്രസാദ് കരുതികൂട്ടി പ്ലാന്‍ ചെയ്ത ആക്രമണമാണിത്.ഡിവൈഎസ്പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആദ്യം ചോദിച്ചത് എം പി ആശുപത്രിയില്‍ ആയോ എന്നായിരുന്നുവെന്നും ഷാഫി പറമ്പില്‍ എം പി കൂട്ടിച്ചേര്‍ത്തു.