സസ്‌പെന്‍സ് തുടരുന്നു !! തൃക്കാക്കരയില്‍ സ്‌ഥാനാർഥിയെ ഞങ്ങൾ പ്രഖ്യാപിച്ചിട്ടില്ല; ഇ.പി.ജയരാജന്‍

കൊച്ചി :തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള  സ്‌ഥാനാർഥിയെ ഞങ്ങൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും മാധ്യമങ്ങളാണ്‌ പലതും പ്രഖ്യാപിക്കുന്നതെന്നും എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ .

എന്തിനാണ്‌ മാധ്യമങ്ങൾക്ക്‌ ഇത്ര തിടുക്കം. സ്‌ഥാനാർത്ഥിയെ ഞങ്ങൾ തീരുമാനിച്ചിട്ട്‌ നിങ്ങൾ കൊടുത്തുകൊള്ളൂ , അതിനെ വിമർശിച്ചുകൊള്ളൂ . എന്നാൽ ഞങ്ങൾ തീരുമാനിക്കാത്ത കാര്യം, ഞങ്ങൾ പറയാത്ത കാര്യം നിങ്ങൾ എന്തിനാണ്‌ ഞങ്ങളുടെ വായിൽ കുത്തികേറ്റുന്നതെന്നും ഇ പി ചോദിച്ചു. സ്‌ഥാനാർഥിയെ വൈകാതെ പ്രഖ്യാപിക്കുമെന്നും ഇ പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *