രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ അസ്വഭാവികത എന്ത്ന്ന്‌ മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപരും:യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ അസ്വഭാവികത എന്താണെന്നു മന്ത്രി മുഹമ്മദ് റിയാസ് തങ്ങൾ എല്ലാവർക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്നും നാലുതവണ താൻ ജയിലിൽ കിടന്നിട്ടുണ്ടെന്നും റിയാസ് പറഞ്ഞു. 2016 ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത്, തന്റെ കൂടെ എംഎൽഎ ടി.വി.രാജേഷും ജയിലിൽ ഉണ്ടായിരുന്നതായി റിയാസ് പറഞ്ഞു. വ്യാജ ഐഡിക്കാർഡ് വിഷയത്തിലുൾപ്പെട്ട വ്യക്തിക്കു താരപരിവേഷം നൽകാനുള്ള ശ്രമമാണു നിലവിൽ നടക്കുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി. കേരളത്തിലെ ആദ്യത്തെ സംഭവമല്ല ഇത്.

2001ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത്, 2006ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത്, 2011ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത്, 2016ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത്, പൊലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് ചെയ്തതിനെ തുടർന്നു ജയിലിൽ കടന്ന ആളാണ് ഞാൻ. യുഡ‍ിഎഫ് ഭരിക്കുമ്പോൾ കേരളത്തിലെ യുവജന വിദ്യാർഥി സംഘടനകളിൽ പ്രവർത്തിക്കുന്നവരുടെ വീട് പൊലീസ് വളഞ്ഞതു ലൈവ് കൊടുക്കാൻ തുടങ്ങിയാൽ യുഡിഎഫിന്റെ അഞ്ചുകൊല്ലത്തെ ഭരണത്തിൽ വേറൊരു പരിപാടിയും ടിവിയിൽ കാണിക്കാൻ പറ്റില്ല, ലൈവിന് തന്നെയേ നേരമുണ്ടാവു. വ്യാജ ഐഡിക്കാർഡ് വിഷയത്തിലെ ഭാരവാഹിയായ വ്യക്തിക്കു താരപരിവേഷം നൽകാനുള്ള ശ്രമം പിന്നിലുണ്ടെന്നു കോൺഗ്രസിൽ തന്നെ അഭിപ്രായം വന്നിട്ടുണ്ട്. പൊലീസ് സ്വതന്ത്രമായ സംവിധാനമാണ്. കേസിൽ ഒരാളെ എങ്ങനെയാണു പിടിക്കുക എന്നു പൊലീസാണു നിശ്ചയിക്കുന്നത്റിയാസ് വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *