കുന്നംകുളത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

കുന്നംകുളം തെക്കേപ്പുറം സ്വദേശിനി പ്രസവത്തെ തുടര്‍ന്ന് മരിച്ചു. തെക്കേപ്പുറത്ത് പറവളപ്പില്‍ സിനീഷിന്റെ ഭാര്യ ബിമിത (28) യാണ് മരിച്ചത്. കുന്നംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ ബുധനാഴ്ച്ച രാവിലെയാണ് ബിമിത കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിനിടെ രക്തസമ്മര്‍ദ്ദം കൂടുകയും ഹൃദയസ്തംഭനം സംഭവിക്കുകയുമായിരുന്നു.
ബിമിതയുടെ രണ്ടമത്തെ പ്രസവമാണിത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. വൈകീട്ടോടെ മരിച്ചു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് ആര്‍ത്താറ്റ് സെന്റ് മേരീസ് പള്ളിസെമിത്തേരിയില്‍.