തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വീണ്ടും വിദേശയാത്രയ്ക്ക്. യുഎസിലും സൗദി അറേബ്യയിലുമാണ് വിദേശയാത്ര നടത്തുന്നത്. ലോക കേരളസഭയുടെ മേഖലാ സമ്മേളനങ്ങളില്‍ പങ്കെടുക്കാനാണ് വീണ്ടും വിദേശയാത്രയ്ക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോകുന്നത്
ജൂണില്‍ അമേരിക്കയിലും സെപ്തംബറില്‍ സൗദി അറേബ്യയിലുമാണ് മേഖലാ സമ്മേളനങ്ങള്‍ നടക്കുക.മേഖലാ സമ്മേളന നടത്തിപ്പിന് ചീഫ് സെക്രട്ടറിയാണ് ചെയര്‍മാനാകുന്നത്. ഇരുരാജ്യങ്ങളിലും ഉപസമിതി രൂപവത്കരിച്ച് പ്രവാസികാര്യ വകുപ്പ് ഉത്തരവിറക്കി. 2020 ലും 2022 ലും നിയമസഭാ മന്ദിരത്തില്‍ നടത്തിയ ലോക കേരളസഭയില്‍ നിന്ന് പ്രതിപക്ഷം വിട്ടുനിന്നിരുന്നു. ഇപ്രാവശ്യവും മേഖലാ സമ്മേളനത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിനെതിരെ പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കയിലെ മേഖലാ സമ്മേളനത്തിന് ആറംഗ ഉപസമിതിയാണ് രൂപവത്കരിച്ചത്. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കണ്‍വീനര്‍. നോര്‍ക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയര്‍മാന്‍, ലോകകേരള സഭ ഡയറക്ടര്‍, നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ എന്നിവരാണ് സമിതിയില്‍ ഉള്ളത്.
സൗദി അറേബ്യയിലെ സമ്മേളനത്തിന് ഏഴംഗ ഉപസമിതിയാണ് രൂപവത്കരിച്ചത്. നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍, എം.എ. യൂസഫലി, ഡയറക്ടര്‍ രവി പിള്ള എന്നിവരാണ് ഉദ്യോഗസ്ഥരെ കൂടാതെയുള്ള ഉപസമിതി അംഗങ്ങള്‍. വികസനത്തിന് പ്രവാസികളുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും അവരുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും