പീഡാനുഭവ സ്‌മരണ പുതുക്കി ഇന്ന് ദുഃഖവെള്ളി

തിരുവനന്തപുരം : യേശുക്രിസ്തുവിന്റെ പീഡാനുഭവ സ്‌മരണ പുതുക്കി ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കും. ദേവാലയങ്ങളിൽ ഇന്ന് പീഡാനുഭവ വെള്ളിയോടനുബന്ധിച്ച് തിരുക്കർമങ്ങളും കുരിശിന്റെ വഴിയും ഉണ്ടായിരിക്കും. ഇന്നലെ ഭക്തിസാന്ദ്രമായ ദേവാലയങ്ങളിൽ വിശ്വാസികൾ പെസഹ ആചരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷയും ദിവ്യകാരുണ്യ പ്രദക്ഷിണവും ആരാധനയും നടന്നു. വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഇന്നലെ പൂജപ്പുര സെൻട്രൽ ജയിലിൽ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ടസിന്റെ ആഭിമുഖ്യത്തിൽ ശുശ്രൂഷകൾ ഉണ്ടായിരുന്നു. കർദ്ദിനാൾ ബസേലിയോസ് മാർ ക്ളിമീസ് ബാവ വചന സന്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *