തമിഴ്‌നാട്ടില്‍ മാസ്‌ക് നിര്‍ബന്ധം : പിഴ 500 രൂപ

കോവിഡ് വ്യാപന ആശങ്കയില്‍ തമിഴ്‌നാട്. പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും ലംഘിക്കുന്നവരില്‍ നിന്ന് 500 രൂപ പിഴയീടാക്കാനാണ് തീരുമാനം. ഐഐടി മദ്രാസിലെ 30 വിദ്യാര്‍ത്ഥികളില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ രണ്ട് ദിവസമായി തമിഴ്നാട്ടില്‍ കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ് ഉണ്ടാവുകയാണ്. 39 പേരിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു ദിവസം നടത്തുന്ന കൊവിഡ് പരിശോധനകളുടെ എണ്ണം 18,000ല്‍ നിന്നും 25,000 ആയി വര്‍ദ്ധിപ്പിച്ചു.
രോഗവ്യാപനം കുറഞ്ഞതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മാസ്‌ക് നിര്‍ബന്ധമല്ലായിരുന്നു. എന്നാല്‍ പുതിയ ഉത്തരവോടെ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമായിരിക്കുകയാണ്.