സെക്രട്ടേറിയറ്റിനു മുന്നിൽ പിഎസ്സി ഉദ്യോഗാർഥികളുടെ പ്രതിഷേധം

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു മുന്നിൽ റോഡ് ഉപരോധിച്ച് പ്രതിഷേധവുമായി പിഎസ്സി ഉദ്യോഗാർഥികൾ. ഇതേത്തുടർന്ന് പൊലീസുമായി തർക്കമുണ്ടായതോടെ സ്ഥലത്ത് വൻ സംഘർഷാവസ്ഥ രൂപപ്പെട്ടു. സിപിഒ റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികളാണ് പ്രതിഷേധിക്കുന്നത്. ഇതിനിടെ പെട്രോളൊഴിച്ച് തീ കൊളുത്താനും റോഡിൽ കിടന്ന് പ്രതിഷേധിക്കാനും ശ്രമമുണ്ടായി.
നിരവധി ഉദ്യോഗാർഥികളാണ് റോഡ് ഉപരോധിക്കാനായെത്തിയത്. ഇതേത്തുടർന്ന് തിരുവനന്തപുരം നഗരത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഗതാഗതം സ്തംഭിച്ചു. റാങ്ക് പട്ടിക നിലനിൽക്കെ മറ്റൊരു വിജ്ഞാപനം ഇറക്കിയതിനെതിരെയാണ് പ്രതിഷേധം. ഇവരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.