നിയമസഭയിലുണ്ടായ സംഘര്‍ഷത്തിനിടെ കൈയില്‍ പൊട്ടലുണ്ടെന്ന് കളവ് പറയുന്നത് ശരിയല്ലെന്ന് വടകര എംഎല്‍എ കെ.കെ.രമയോട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. രമയുടെ കൈയ്ക്ക് പൊട്ടലില്ലെന്ന വിവരം പുറത്തുവന്നല്ലോ. പൊട്ടലും പൊട്ടലില്ലാത്തതും രാഷ്ട്രീയമായി
[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]
ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പൊട്ടലില്ലാതെ പ്ലാസ്റ്ററിട്ടെങ്കില്‍ മറുപടി പറയേണ്ടത് ആരോഗ്യവകുപ്പാണെന്ന് രമ പറഞ്ഞു. പരുക്കില്ലാതെ പ്ലാസ്റ്ററിട്ടെങ്കില്‍ ഡോക്ടര്‍ക്ക് എതിരെ നടപടി വേണമെന്നും എം.വി.ഗോവിന്ദന് രമ മറുപടി നല്കി.
തന്നെ വളഞ്ഞിട്ട് ആക്രമിച്ചു. അതില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും രമ വ്യക്തമാക്കി. രമയുടെ കൈയില്‍ പൊട്ടലില്ലെന്നും പ്ലാസ്റ്റര്‍ വ്യാജമാണെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടന്നിരുന്നു. രമയുടേതെന്ന പേരില്‍ എക്സ്റേ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ സ്വകാര്യവിവരങ്ങള്‍ പുറത്തുവിടാന്‍ ആശുപത്രിക്ക് അധികാരമില്ലെന്നും അസുഖമില്ലാത്ത ആളെ ചികില്‍സയ്ക്കു വിധേയമാക്കിയെങ്കില്‍ ആശുപത്രി സംവിധാനങ്ങളുടെ വീഴ്ചയാണ് വെളിവാകുന്നതെന്നും രമ പറഞ്ഞു.
സംഘര്‍ഷത്തിനിടെ പരുക്കേറ്റ തന്റെ കൈയ്യില്‍ പ്ലാസ്റ്ററിടാന്‍ നിര്‍ദേശിച്ചത് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ്. രമയുടെ കയ്യില്‍ പൊട്ടലില്ലെന്നും പ്ലാസ്റ്റര്‍ വ്യാജമാണെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടന്നിരുന്നു. രമയുടേതെന്ന പേരില്‍ എക്സ്റേ ദൃശ്യങ്ങളും പ്രചരിച്ചു. ആക്രമണത്തില്‍ പ്രതിയായ സച്ചിന്‍ദേവ് എംഎല്‍എ അടക്കം സമൂഹ മാധ്യമത്തില്‍ ഇത്തരം പ്രചാരണം നടത്തിയ സാഹചര്യത്തിലാണ് കെ.കെ.രമ പ്രതികരണവുമായി എത്തിയത്.
കൈയ്ക്ക് പരുക്കില്ലാതെ ഡോക്ടര്‍ പ്ലാസ്റ്ററിട്ടെങ്കില്‍ അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെ.കെ.രമ പറഞ്ഞു. തന്റെ എക്സ്റേ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെങ്കില്‍ ആശുപത്രി അധികൃതര്‍ക്കെതിരെയും നടപടി സ്വീകരിക്കും. സ്വകാര്യവിവരങ്ങള്‍ പുറത്തുവിടാന്‍ ആശുപത്രിക്ക് അധികാരമില്ല. അസുഖമില്ലാത്ത ആളെ ചികില്‍സയ്ക്കു വിധേയമാക്കിയെങ്കില്‍ ആശുപത്രി സംവിധാനങ്ങളുടെ വീഴ്ചയാണ് വെളിവാകുന്നത്. അതിന് ആരോഗ്യവകുപ്പ് മറുപടി പറയണം