വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി പി.രാജീവ്

കൊച്ചി: വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി പി.രാജീവ്. വന്യമൃഗ ശല്യം ഗൗരവമായെടുത്താണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അങ്കമാലി പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച് മന്ത്രി പറഞ്ഞു.
‘നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചുള്ള ഹാങ്ങിങ് ഫെന്‍സിങ് അടക്കമുള്ള പദ്ധതികള്‍ക്ക് തിങ്കളാഴ്ച തന്നെ സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിന് നടപടിയെടുക്കും. പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുന്നതിന് ചീഫ് കണ്‍സര്‍വേറ്റീവ് ഫോറസ്റ്റ് ഓഫീസറെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ആര്.കെ.വി.വൈ പദ്ധതി തുക ഉപയോഗിച്ച് രണ്ട് ജില്ലകളിലും നടപ്പിലാക്കാനുള്ള സോളാര്‍ ഫെന്‍സിങ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. വനപ്രദേശങ്ങളില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കണം.’ മലയാറ്റൂര്‍ തീര്‍ത്ഥാടന പശ്ചാത്തലത്തില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും മന്ത്രി പറഞ്ഞു