പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ പോയ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ച 21 കാരന്‍ അറസ്റ്റില്‍

മുംബൈ: പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ പോയ വിദ്യാര്‍ത്ഥിനിയെനിയമവിരുദ്ധമായി കല്യാണം കഴിച്ച 21കാരന്‍ അറസ്റ്റിലായി.ഷിര്‍ദി (15) എന്ന കുട്ടിയേയാണ്കാമുകന്‍തട്ടിക്കൊണ്ടുപോയത്. രാത്രി 8 മണിയായിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.
ഉടന്‍ തന്നെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പെണ്‍കുട്ടിയെ വീട്ടിലെത്തിക്കുകയും ചെയ്തു.തിരിച്ചെത്തിയ കുട്ടിതാനും യുവാവും വിവാഹിതരായെന്ന് വീട്ടുകാരോട് വെളിപ്പെടുത്തി.നിയമവിരുദ്ധമായി വിവാഹം നടത്താന്‍ വേണ്ടി സഹായിച്ചവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.