കുസാറ്റില്‍ 4 വിദ്യാര്‍ത്ഥികള്‍ മരിച്ചു; ടെക് ഫെസ്റ്റിനിടയില്‍ ഉണ്ടായ അപകടത്തില്‍

കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) ടെക് ഫെസ്റ്റിനിടെ അപകടം. ഗാനമേള നടന്ന ഓഡിറ്റോറിയത്തില്‍ തിക്കിലും തിരക്കിലും പെട്ട് 4 വിദ്യാര്‍ത്ഥികള്‍ മരിച്ചു. 46 പേര്‍ക്ക് പരുക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മഴ പെയ്തതോടെ ഓഡിറ്റോറിയത്തിന് പുറത്ത് നിന്നവര്‍ അകത്തേക്ക് ഓടിക്കയറിയപ്പോള്‍ ഉണ്ടായ തിക്കിലും തിരക്കിലുമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്, പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയായ് അപകടമുണ്ടായത്.