എഴ് വയസുകാരനായ പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 64 കാരന് 73 വര്‍ഷം തടവ് അതിവേഗ കോടതിയാണ് ശിഷ വിധിച്ചത്

ഇടുക്കി: പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 64കാരന് 73 വര്‍ഷം തടവ് ശിക്ഷ. ഇടുക്കി അതിവേഗ കോടതിയുടേതാണ് വിധിച്ചത്.പ്രതിയായ പിതാവിനെ രക്ഷിയ്ക്കുവാന്‍ കൃത്യത്തിനിരയായ കുട്ടിയുടെ പിതാവ് വിചാരണാ വേളയില്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നു എന്ന സവിശേഷതയും കേസിനുണ്ട്.
73 വര്‍ഷം തടവിനെ കൂടാതെ 1,60,000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. വിവിധ കുറ്റകൃത്യങ്ങളിലായി വിധിച്ച എല്ലാ ശിക്ഷകളും ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാവും. ചുരുങ്ങിയത് 20 വര്‍ഷം പ്രതി ജയിലിലാവും. പ്രതി നല്‍കുന്ന പിഴ തുക കുട്ടിയുടെ പുനരധിവാസത്തിനായി ഉപയോഗിക്കാന്‍ കോടതി വിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 2019 തില്‍ മുരക്കാശ്ശേരി പേലീസ് അതൃത്തിയിലാണ് കേസിനാസ്പദമായ സംഭവം. ജാതിയ്ക്കാപെറുക്കി തിരികെ വന്ന കുട്ടിയുടെ വല്യമ്മയാണ് കൃത്യം നേരില്‍ കണ്ടത്. തുടന്ന് അവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മുരിക്കാശ്ശേരി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യുഷന്‍ 13 സാക്ഷികളെ വിസ്തരിക്കുകയും 12 പ്രമാണങ്ങള്‍ ഹാജരാക്കുകയും ചെയ്തു. വിവിധ വകുപ്പുകളിലായി 73 വര്‍ഷത്തെ കഠിന തടവ് വിധിച്ചിട്ടുണ്ടെങ്കിലും എല്ലാ ശിക്ഷകളും ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതിയാകും