മധു കൊലകേസില്‍ സര്‍ക്കാറിനെതിരെ പ്രോസിക്യൂട്ടര്‍; നാല്‍പ്പതിലേറെ തവണ ഹാജരായിട്ടും ഒരു രൂപ പോലും നല്‍കിയില്ല

പാലക്കാട് : മധു വധക്കേസില്‍ പ്രോസിക്യൂട്ടര്‍ക്ക് പ്രതിഫലം ലഭിച്ചിട്ടില്ലെന്ന് പരാതി. ഒരുലക്ഷത്തിലധികം രൂപയാണ് അഭിഭാഷകന്റെ കൈയില്‍ നിന്ന് ചെലവായത്. പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കലക്ടര്‍ക്ക് കത്ത് നല്‍കി.
നാല്‍പ്പതിലേറെ തവണ ഹാജരായിട്ടും ഒരു രൂപ പോലും നല്‍കിയില്ലെന്നാണ് പരാതി. 240 രൂപ മാത്രമാണ് അഭിഭാഷകന്റെ ഒരു ദിവസത്തെ ഫീസ്. ഫീസ് ലഭിക്കാത്തതിനാല്‍ ഇതിനു മുമ്പും അഭിഭാഷകര്‍ കേസില്‍ നിന്ന് പിന്മാറിയിരുന്നു. കേസില്‍ നിരന്തരം സാക്ഷികള്‍ കൂറുമാറുന്നതിനിടയിലാണ് ഇത്തരമൊരു പ്രതിസന്ധി കൂടി വന്ന് ചേര്‍ന്നിരിക്കുന്നത്.