മകളുടെ മുന്നില്‍ പിതാവിനെ മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെന്ന് മന്ത്രി

കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോ ജീവനക്കാര്‍ മകളുടെ മുന്നില്‍ വച്ച് അച്ഛനെ മര്‍ദ്ദിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും ആന്റണി രാജു അറിയിച്ചു.

കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഒരു പ്രാവശ്യം മാത്രമേ ഹാജരാക്കേണ്ടതുള്ളു. വീണ്ടും ആവശ്യപ്പെട്ടതിന് ഉദ്യോഗസ്ഥര്‍ സമാധാനം പറയണം. സംഭവത്തില്‍ ഇന്ന് തന്നെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംഭവത്തില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *