ബത്തേരി കോഴക്കേസില്‍ കെ.സുരേന്ദ്രന് തിരിച്ചടി, ശബ്ദം സുരേന്ദ്രന്റേതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ബത്തേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായി ഫോറന്‍സിക് റിപ്പോര്‍ട്ട്. ഫോണ്‍ സംഭാഷണങ്ങളിലെ ശബ്ദം സുരേന്ദ്രന്റേത് തന്നെയാണെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നു.
14 ഇലക്ട്രോണിക് ഡിവൈസുകളിലാണ് പരിശോധന നടത്തിയത്. ഇതില്‍ 13 ഫോണിലെയും പരിശോധനാഫലം പുറത്ത് വന്നു. ഒരു ഫോണിലെ വിവരം ഉടന്‍ ലഭിക്കും. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച പശ്ചാത്തലത്തില്‍ കെ സുരേന്ദ്രനും സി കെ ജാനുവിനും പ്രശാന്ത് മലവയലിനും എതിരെ അന്വേഷണ സംഘം ഉടന്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *