സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിലെ നടപടികള്‍ സെപ്തംബര്‍ 27 മുതല്‍ ജനങ്ങള്‍ക്ക് ലൈവായി കാണാം ; വെബ്‌സൈറ്റില്‍ സംപ്രേക്ഷണം ചെയ്യാന്‍ ചീഫ് ജസ്റ്റിസ് യു യു ലളിത് വിളിച്ചു ചേര്‍ത്ത ഫുള്‍ കോര്‍ട്ട് യോഗത്തില്‍ തീരുമാനം.

ന്യൂഡല്‍ഹി: പരമോന്നത കോടതിയായ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിലെ വിചാരണ നടപടികള്‍ ഇനി പൊതുജനങ്ങള്‍ക്കും കാണാം. കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ തീരുമാനമായി. സെപ്തംബര്‍ 27 മുതല്‍ തത്സമയ സംപ്രേക്ഷണം ആരംഭിക്കും. ഇന്നലെ ചീഫ് ജസ്റ്റിസ് യു യു ലളിത് വിളിച്ചു ചേര്‍ത്ത ഫുള്‍ കോര്‍ട്ട് യോഗത്തിലാണ് തീരുമാനമുണ്ടായത്.പുതിയ ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് അധികാരമേറ്റതിന് ശേഷമുള്ള സുപ്രധാന തീരുമാനങ്ങളില്‍ ഒന്നാണിത്. യോഗത്തില്‍ തത്സമയ സ്ട്രീമിംഗ് ഭരണഘടനാപരമായ കേസുകളില്‍ നിന്ന് ആരംഭിക്കണമെന്നും പിന്നീട് എല്ലാ നടപടികളും ഇതില്‍ ഉള്‍ക്കൊള്ളിക്കണമെന്നും ജഡ്ജിമാര്‍ ഏകകണ്ഠമായി തീരുമാനിച്ചുവെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *