വെള്ളാനിക്കല്‍പ്പാറയിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരെ നാട്ടുകാരുടെ സദാചാര ഗുണ്ടായിസം; പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും മര്‍ദ്ദനം

തിരുവനന്തപുരം: വെള്ളാനിക്കല്‍പ്പാറ വിനോദസഞ്ചാര കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നാട്ടുകാരുടെ സദാചാര ഗുണ്ടായിസം. സഹപാഠിയുടെ വീട്ടില്‍ പോകുന്ന വഴി വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എത്തിയ പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും വടി ഉപയോഗിച്ച് മര്‍ദ്ദിച്ചതായി പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീനാരായണപുരം സ്വദേശി മനീഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കുട്ടികളെ വടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഈ മാസം നാലിനായിരുന്നു സംഭവം. കുട്ടികളുടെ പരാതിയില്‍ പോത്തന്‍കോട് പൊലീസ് ആണ് കേസെടുത്തത്. അടിയേറ്റ പെണ്‍കുട്ടികള്‍ നിലവിളിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒരു ആണ്‍കുട്ടിക്കും മൂന്ന് പെണ്‍കുട്ടികള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *