ഭാരത് ജോഡോ യാത്രയ്‌ക്കെതിരായുളള ഹര്‍ജി ഹൈക്കോടതി തള്ളി;
യാത്ര സമാധാനപരമെന്ന് സര്‍ക്കാരും

രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര ഗതാഗത തടസ്സത്തിനിടയാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ഹര്‍ജി ഹൈക്കോടതി തള്ളി. ആരോപണം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റീന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഹര്‍ജി തള്ളിയത്.

യാത്ര സമാധാനപരമായി കടന്നു പോകുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിയമ വിരുദ്ധ നടപടികള്‍ക്കെതിരെ കേസുകള്‍ എടുത്തതായും സര്‍ക്കാര്‍ വ്യക്തമാക്കി. അഡ്വ. കെ വിജയനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. രാഹുല്‍ ഗാന്ധി, കെ പി സി സി പ്രസിഡന്റ് തുടങ്ങിയവരെ എതിര്‍ കക്ഷികളാക്കിയായിരുന്നു ഹര്‍ജി. യാത്രയ്ക്ക് സുരക്ഷയൊരുക്കുന്ന പോലീസുകാരുടെ ചിലവും സംഘടാകരില്‍ നിന്ന് ഈടാക്കണമെന്നും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *