ശ്രീനാഥ് ഭാസിക്ക് വിലക്ക്; മോശം പെരുമാറ്റത്തിന് തല്ക്കാലം സിനിമയില്‍ മാറ്റിനിര്‍ത്തുമെന്ന് നിര്‍മ്മാതാക്കള്‍

ഓണ്‍ലൈന്‍ അഭിമുഖത്തിനിടെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്ന ചലച്ചിത്ര നടന് യില്‍ ശ്രീനാഥ് ഭാസിയ്ക്ക് വിലക്ക്. ഇന്ന് ചേര്‍ന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന് യോഗത്തിലാണ് തീരുമാനം. തെറ്റ് ചെയ്തിട്ടുണ്ട് എന്ന് നടന് സമ്മതിച്ചു. കുറച്ചു നാളുകളിലേയ്ക്ക് ശ്രീനാഥ് ഭാസിക്ക് പുതിയ സിനിമകള്‍ നല്‍കേണ്ട എന്നാണ് സംഘടനയുടെ തീരുമാനം.എത്ര നാളത്തേക്കാകും വിലക്കെന്ന് പിന്നീട് തീരുമാനിക്കും. ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങും ചില ഡബ്ബിംഗ് ജോലികളും പൂര്‍ത്തിയാകാനുണ്ട്. അത് പൂര്‍ത്തിയാക്കാന്‍ ശ്രീനാഥ് ഭാസിയെ അനുവദിക്കും. നടന് ഒരു സിനിമയ്ക്കായി കരാറില്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ തുക വാങ്ങിയിരുന്നു. ഈ തുക തിരികെ നല്‍കാമെന്നും നടന് സമ്മതിച്ചിട്ടുണ്ട് എന്നും നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു.