ഡോളര്‍ കടത്തുക്കേസില്‍ എം ശിവശങ്കര്‍ ആറാം പ്രതി, കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു

ഡോളര്‍ കടത്തുക്കേസില്‍ എം ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം. സ്വപ്ന സുരേഷിന്റെ ലോക്കറില്‍ ഉണ്ടായിരുന്നത് ശിവശങ്കറിന്റെ പണമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച കമീഷനാണ് ലോക്കറിലുണ്ടായിരുന്നത്. അന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ സംസ്ഥാന ഇന്റലിജന്‍സ് വിവരങ്ങള്‍ സ്വപ്‌നയ്ക്ക് ചോര്‍ത്തി നല്‍കിയെന്നും കുറ്റപത്രത്തില്‍ ആരോപണമുണ്ട്.

ലൈഫ് യൂണിടാക് കമ്മീഷന്‍ ഇടപാടിന്റെ സൂത്രധാരന്‍ ശിവശങ്കറാണെന്നും കുറ്റപത്രത്തിലുണ്ട്. മുഖ്യമന്ത്രിക്ക് വേണ്ടി വിദേശ കറന്‍സി കടത്തിയെന്ന സ്വപ്‌നയുടെ മൊഴിയും കസ്റ്റംസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് ഒന്നാം പ്രതി.

Leave a Reply

Your email address will not be published. Required fields are marked *