മാമ്പഴക്കളളന്‍ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

വഴിയരികിലെ ഫ്രൂട്‌സ് വില്‍പന കടയില്‍ നിന്ന് രാത്രി മാമ്പഴം മോഷ്ടിച്ച പോലീസുകാരന് സസ്‌പെന്‍ഡ് ചെയ്തു. കാഞ്ഞീരപ്പള്ളിയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച ഇടുക്കി എ ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ പി വി ശിഹാബിനെയാണ് ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്. സേനയിലെ സ്ഥിരം ശല്ല്യക്കാരനായ ഇയാള്‍ മുണ്ടക്കയം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാല്‍സംഗ കേസിലും പ്രതിയാണ്. സംഭവം വിവാദമായതുമുതല്‍ ഇയാള്‍ ഒളിവിലാണ്. പോലീസുകാരന്റെ പ്രവൃത്തി സേനക്ക് കളങ്കമാണെന്ന് ജില്ലാ പോലിസ് മേധാവി പറഞ്ഞു.

കാഞ്ഞീരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കെ എം വെജിറ്റബിള്‍സ് എന്ന കടയില്‍ വില്‍പനക്കായി ഇറക്കിയ മാങ്ങകളുടെ ട്രേകളില്‍ നിന്നാണ് ഇയാള്‍ മാമ്പഴം മോഷ്ടിച്ചത്. വെളുപ്പാന്‍ കാലത്ത് ആരും ഇല്ലാത്ത തക്കം നോക്കിയാണ് ഇയാള്‍ മോഷണം നടത്തിയത്. ഡ്യൂട്ടികഴിഞ്ഞ് പോകുന്നതിനിടെ സ്‌കൂട്ടര്‍ നിര്‍ത്തി പത്ത് കിലോയോളം മാമ്പഴം ഇയാള്‍ മോഷ്ടിക്കുകയായിരുന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് പ്രതിയെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *