വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും തമ്മില്‍ കൂട്ടിയിടിച്ച് വന്‍ വാഹനാപകടം; ഒമ്പത് മരണം, നിരവധി പേര്‍ക്ക് പരുക്ക്

പാലക്കാട് വടക്കഞ്ചേരി ദേശീയ പാതയില്‍ വന്‍ വാഹനാപകടം. കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എറണാകുളം വെട്ടിക്കല്‍ ബസേലിയസ് സ്‌കൂളില്‍ നിന്നും 43 വിദ്യാര്‍ഥികളും അഞ്ച് ടീച്ചേഴ്‌സും അടങ്ങുന്ന സംഘം വിനോദ യാത്രക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്ത. ഊട്ടിയിലേക്കാണ് വിനോദ യാത്ര പോയത്.അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചതയാണ് വിവരം. 45 പേര്‍ക്ക് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പത്ത് പേരുടെ നില ഗുരുതരമാണ്.വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്താണ് അപകടമുണ്ടായത്. കൊട്ടാരക്കരയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. കെഎസ്ആര്‍ടിസി ബസിന്റെ പുറകു വശത്തായി അമിതവേഗത്തില്‍ വന്ന ടൂറിസ്റ്റ് ബസ് ഇടിച്ച് മറിയുകയായിരുന്നു. ബസ് ചതുപ്പിലേക്കാണ് മറിഞ്ഞത്.

ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നു. ബസ് എത്തിയത് വേളാങ്കണ്ണി യാത്ര കഴിഞ്ഞെന്നും ആരോപണം

വടക്കഞ്ചേരിയില്‍ വാഹനാപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസ് ഊട്ടിയിലേക്കുള്ള യാത്രയ്ക്കെത്തിയത് വേളാങ്കണ്ണി ട്രിപ്പ് കഴിഞ്ഞയുടനെന്ന് ആരോപണം. ഡ്രൈവര്‍ ക്ഷീണിതനായിരുന്നെന്നും അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് പ്രതികരിച്ചു.’വേളാങ്കണ്ണിക്ക് യാത്ര പോയി തിരികെ വന്ന ഉടനെയാണ് ഊട്ടിക്കുള്ള ഈ യാത്ര പുറപ്പെട്ടത്. ഡ്രൈവര്‍ നന്നായി വിയര്‍ത്തുകുളിച്ച് ക്ഷീണിതനായിരുന്നു. രാത്രിയാണ് സൂക്ഷിക്കണമെന്ന് പറഞ്ഞപ്പോള്‍ കുഴപ്പമൊന്നുമില്ല ഞാന്‍ വളരെ പരിചയ സമ്പന്നനായ ഡ്രൈവര്‍ ആണെന്നായിരുന്നു അയാളുടെ മറുപടി’, അപകടത്തില്‍പ്പെട്ട കുട്ടിയുടെ മാതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *