ശ്രീജിത്ത് ബി റ്റി 2022 മിസ്റ്റര്‍ കേരള പോലീസ്

തിരുവനന്തപുരം: മിസ്റ്റര്‍ കേരള പോലീസ് 2022 ആയി ശ്രീജിത്ത് ബി റ്റിയെ തെരഞ്ഞെടുത്തു.കേരള പോലീസ് സംഘടിപ്പിച്ച ശരീര സൗന്ദര്യ മത്സരത്തിലാണ് ശ്രീജിത്തിനെ തെരഞ്ഞെടുത്തത്.കെ.എ. പി രണ്ടാം ബറ്റാലിയനിലെ പോലീസ് കോൺസ്റ്റബിളാണ് ശ്രീജിത്ത്. കഴിഞ്ഞ വർഷവും മിസ്റ്റർ കേരള പോലീസായി തിരഞ്ഞെടുക്കപ്പെട്ടത് ശ്രീജിത്ത് ആണ്. തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് മുഖ്യാതിഥിയായി.10 ഇനങ്ങളിലായായായിരുന്നു കേരള പൊലീസിന്റെ ശരീര സൗന്ദര്യമത്സരങ്ങള്‍ നടന്നത്. ഒരോ വിഭാഗത്തിലെയും മത്സരാര്‍ഥികള്‍ വേദിയില്‍ എത്തി തന്റെ ശരീര സൗന്ദര്യം പ്രകടിപ്പിച്ചു. തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നടന്ന മത്സരത്തിന്റെ വിളംബര ഉദ്ഘാടനം ഡി ജി പി അനില്‍ കാന്ത് പെരുമ്പറ കൊട്ടിയാണ് നിര്‍വഹിച്ചത്.കേരളാ പൊലീസ് വനിത ജിം ടീമിന്റെ തിരുവാതിരയും മറ്റു കലാപരിപാടികളും വേദിയില്‍ നടന്നു

Leave a Reply

Your email address will not be published. Required fields are marked *