കായംകുളം താലൂക്ക് ആശുപത്രിയിലെ താത്കാലിക ഡോക്ടര്‍ ജീവനൊടുക്കിയ നിലയില്‍

കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. കായംകുളം ചീറക്കടവം സ്വദേശി ശ്രീരാജാണ് ജീവനൊടുക്കിയത്. ആശുപത്രിയിലെ ഈവനിംഗ് ഓപിയിലേക്ക് കായംകുളം നഗരസഭ താത്കാലികമായി നിയമിച്ച ഡോക്ടറായിരുന്നു ശ്രീരാജ്.
ശ്രീരാജിന്റെ അമ്മ ഈ അടുത്താണ് മരണപ്പെട്ടത്. ഇതേ തുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്നു അദ്ദേഹമെന്നാണ് വിവരം. ഈ മനോവിഷമത്തിലാകാം ആത്മഹത്യയെന്നും കരുതുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, ആത്മഹത്യ ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 04712552056)