സന്ദീപ് വാര്യരെ ബിജെപി വക്താവ് സ്ഥാനത്തുനിന്ന് മാറ്റി

സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് നീക്കി. കോട്ടയത്ത് ചേര്‍ന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് തീരുമാനം പത്രസമ്മേളനത്തില്‍ അറിയിച്ചത്.സന്ദീപിനെതിരായി സാമ്പത്തിക പരാതികള്‍ വന്നതിലാണ് നടപടിയെന്നാണ് സൂചന. ഇത്തരം പരാതികള്‍ മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. നടപടിയെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും സുരേന്ദ്രന്‍ ഒഴിഞ്ഞുമാറി. സംസ്ഥാന വക്താവ് എന്ന നിലയില്‍ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും യോഗം വിലയിരുത്തി. സന്ദീപ് വാര്യര്‍ ഇന്നത്തെ ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *