എഡിജിപി വിജയ്‌സാഖറെ എന്‍ഐഎയിലേക്ക്

സംസ്ഥാന പോലീസില്‍ ക്രമ സമാധാന ചുമതലയുളള എഡിജിപി വിജയ് സാഖറെ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയിലേക്ക്. ഐജിയായാണ് എന്‍ഐഎയില്‍ അദ്ദേഹത്തിന് ഡെപ്യൂട്ടേഷന്‍ നിയമനം. അഞ്ച് വര്‍ഷത്തേക്കുളള നിയമനമാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. പകരം ചുമതല ആര്‍ക്കെന്ന് തീരുമാനമായിട്ടില്ല. മനോജ് എബ്രഹാമിനായിരിക്കുമെന്നാണ് സൂചനയെങ്കിലും വിദേശ യാത്ര കഴിഞ്ഞെത്തുന്ന മുഖ്യമന്ത്രിയായിരിക്കും പകരം പദവി ആര്‍ക്കെന്ന് തീരുമാനിക്കുക.

Leave a Reply

Your email address will not be published. Required fields are marked *