ട്രെയിൻ തട്ടി ആന ചരിഞ്ഞ സംഭവത്തിൽ നിയമ നടപടി :മന്ത്രി  എ.കെ. ശശീന്ദ്രൻ

പാലക്കാട്:  ട്രെയിൻ തട്ടി കഞ്ചിക്കോട് ആന ചരിഞ്ഞ സംഭവത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. 45 കിലോ മീറ്റർ വേ​ഗതയിൽ മാത്രമെ ട്രാക്കിൽ ട്രെയിൻ ഓടിക്കാവൂ. എത്ര വേഗത്തിലാണ് ഓടിച്ചതെന്നറിയാൻ വിദഗ്ധ പരിശോധന നടത്തും.ഇന്ന് പുലര്‍ച്ചെ 3.30നാണ് അപകടമുണ്ടായത്.വർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനെയൊരു അപകടമുണ്ടാകുന്നതെന്ന് മന്ത്രി പറഞ്ഞു.

കൊട്ടാമുടി ഭാഗത്തെ ബി ലൈനിലൂടെ പോയ ആനയെയാണ് ട്രെയിനിടിച്ചത്. ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിട്ടില്ല. കന്യാകുമാരിയില്‍ നിന്ന് അസാമിലേക്ക് പോകുന്ന വിവേക് എക്‌സ്പ്രസാണ് ആനയെ ഇടിച്ചത്.

സംഭവസ്ഥലത്തിന് സമീപത്തു നിന്നും കാട്ടാനക്കൂട്ടം മാറിയിട്ടില്ല. കാട്ടാനകള്‍ മാറാത്തതിനാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലത്ത് എത്താന്‍ കഴിയുന്നില്ല. .

Leave a Reply

Your email address will not be published. Required fields are marked *