കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം വേണ്ടെന്ന് ഹൈക്കോടതി. സുരക്ഷാ മാനദണ്ഡം എല്ലാവരും പാലിക്കണമെന്നും കോടതി

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ- പൊതു വാഹനങ്ങളെന്ന വ്യത്യാസമില്ലെന്നും എല്ലാവരും നിയമത്തിന് മുന്നില്‍ തുല്ല്യരാണെന്നും കോടതി പറഞ്ഞു. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സര്‍ക്കാരിന്റേതുള്‍പ്പെടെയുളള പരസ്യങ്ങള്‍ കെഎസ്ആര്‍ടിസി ബസുകളില്‍ ഇപ്പോള്‍ വിധിച്ചിട്ടുണ്ട്. ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ബസുകളിലെ പരസ്യങ്ങള്‍ നീക്കം ചെയ്യേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *