ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. പേജില്‍ രണ്ട് വീഡിയോകള്‍ ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തു. പേജ് തിരിച്ചെടുക്കാനുളള ശ്രമങ്ങള്‍ നടക്കുന്നതായി രാജ്ഭവന്‍ അറിയിച്ചു. വെരിഫൈഡ് പേജല്ല എന്നത് വെല്ലുവിളിയാണ്. നേരത്തെ കൊച്ചി മേയറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.