ചാര്‍ജ്ജിനിട്ട മൊബൈല്‍ ചൂടായി തീപിടിത്തം, ഒന്നാം നില കത്തി നശിച്ചു; സംഭവം പേരൂര്‍ക്കടയില്‍

പേരൂര്‍ക്കടയ്ക്ക് സമീപം കുടപ്പനക്കുന്നില്‍ വീടിന്റെ ഒന്നാം നിലയില്‍ തീപിടുത്തം. കട്ടിലില്‍ ചാര്‍ജ്ജ് ചെയ്യാന്‍ വച്ചിരുന്ന ഫോണ്‍ ചൂടായി മെത്തയ്ക്ക് തീപിടിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ജയ മോഹന്‍ എന്നയാളുടെ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്.

ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് തീപിടിത്തമുണ്ടാത്. ഈ സമയം ജയമോഹനും വീട്ടുകാരും താഴത്തെ നിലയിലായിരുന്നു. അയല്‍ വീട്ടുകാരാണ് മുകള്‍ നിലയിലെ മുറിക്കകത്തെ പുക കണ്ട് വിവരമറിയിച്ചത്. തീപിടുത്തത്തെ തുടര്‍ന്ന് മുറിയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തി നശിച്ചു. മുറിക്കകത്ത് എസി ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ വൈദ്യുത തകരാര്‍ കണ്ടെത്താനായില്ല. മൊബൈല്‍ അമിതമായി ചൂടായി മെത്തയ്ക്ക് തീപിടിച്ചതാകാമെന്നാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *