വീണ്ടും ഗവര്‍ണര്‍… മന്ത്രിമാരെ പിന്‍വലിക്കാന്‍ മടിക്കില്ലെന്ന് ഗവര്‍ണര്‍..

സര്‍ക്കാരുമായി നേരിട്ടുള്ള വീണ്ടും ഏറ്റുമുട്ടലിലേക്ക് കടന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ട്. എന്നാല്‍, ഗവര്‍ണറുടെ ഭരണഘടന പദവിയുടെ അന്തസ് കെടുത്തുന്ന തരത്തിലുള്ള മന്ത്രിമാരുടെ വ്യക്തിഗതമായ പ്രസ്താവനകള്‍ അംഗീകരിക്കാനാകില്ലെന്ന് ഗവര്‍ണര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. ഗവര്‍ണര്‍ക്കെതിരെയുളള പ്രസ്താവനകള്‍ മന്ത്രിമാരെ പിന്‍വലിക്കല്‍ അടക്കം നടപടികള്‍ ക്ഷണിച്ചു വരുത്തുമെന്നു ഗവര്‍ണര്‍ പറഞ്ഞു.
സര്‍വകലാശാല വിഷയവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്കെതിരേ മന്ത്രിമാര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടാണ് മന്ത്രിമാര്‍ക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്. ഇതോടെയാണ് മന്ത്രിമാര്‍ക്കും മുന്നറിയിപ്പുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്.