ഗവര്‍ണര്‍ക്ക് മന്ത്രിമാരെ പിന്‍വലിക്കാനാകില്ല… ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം പിബി

മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുന്നറിയിപ്പിനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ. ഗവര്‍ണറുടെ പരാമര്‍ശം ഭരണഘടനാ വിരുദ്ധമാണെന്ന് പോളിറ്റ് ബ്യൂറോ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ആരിഫ് മുഹമ്മദ് ഖാന് അദ്ദേഹം വഹിക്കുന്ന ഭരണഘടനാ പദവിക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും പിബി അഭിപ്രായപ്പെട്ടു. മന്ത്രിമാരെ പിന്‍വലിക്കാനുള്ള ഭരണഘടനാപരമായ അധികാരം ഗവര്‍ണറില്‍ നിക്ഷിപ്തമല്ല. ഇത്തരമൊരു പ്രസ്താവന നടക്കുന്നതിലൂടെ ആരിഫ് മുഹമ്മദ് ഖാന് തന്റെ രാഷ്ട്രീയ പക്ഷപാതവും എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള ശത്രുതാ മനോഭാവവുമാണ് തുറന്നു കാട്ടുന്നതെന്നും പി ബി വ്യക്തമാക്കി.
രാഷ്ട്രപതി ഇടപെട്ട് ഇത്തരം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്നും ഗവര്‍ണറെ തടയണമെന്നും പിബി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.