മന്ത്രിമാരെ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല: വി ഡി സതീശന്

മന്ത്രിമാരെ പിന്‍വലിക്കാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
കൃത്യമായ ഇടപെടലുകള്‍ക്കാണ് ഗവര്‍ണര്‍ അധികാരം ഉപയോഗിക്കേണ്ടത്. സര്‍ക്കാര്‍ വീഴ്ചകളുടെ പേരില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്യാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് കാര്യമില്ലാത്തതാണെന്നും കൂട്ടിച്ചേര്‍ത്തു.
സംഘപരിവാറുമായി സന്ധിയുണ്ടാക്കിയ സിപിഎമ്മാണ് ഗവര്‍ണറെ കുറ്റം പറയുന്നത്. നിയമവിരുദ്ധമായി നിയമിച്ച വി സി അധികാരത്തിലിരിക്കുന്നത് ഗവര്‍ണര്‍ കാണുന്നില്ല.
വിഴിഞ്ഞം സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സമരക്കാരുമായി സംസാരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. എന്‍ഡോസള്‍ഫാന്‍ സമരത്തില്‍ ദയാബായിയെ കേള്‍ക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.