മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്‌ : ശ്രീറാം വെങ്കിട്ടരാമനും വഫാഫിറോസിനും ആശ്വാസം… പ്രതികളെ കൊലക്കുറ്റത്തില്‍ നിന്നും ഒഴിവാക്കി…

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരേ ചുമത്തിയ കൊലക്കുറ്റം കോടതി ഒഴിവാക്കി. ഒന്നാംപ്രതിയും ഐ എ എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്‍, രണ്ടാംപ്രതി വഫ ഫിറോസ് എന്നിവരെയാണ് കൊലക്കുറ്റത്തില്‍നിന്ന് കോടതി ഒഴിവാക്കിയത്. കേസിലെ പ്രതികളായ രണ്ടുപേരും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പറഞ്ഞത്.

അതേ സമയം ശ്രീറാമിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റം നിലനില്‍ക്കും. വഫക്കെതിരെ മോട്ടോര്‍ വാഹന കേസ് മാത്രമാണ് നിലനില്‍ക്കുക. നവംബര്‍ 20ന് പ്രതികള്‍ വിചാരണക്ക് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യൂജെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *