ഗവര്‍ണറുടെ അന്ത്യശാസനം തള്ളി കേരള സര്‍വകലാശാല; പുറത്താക്കിയവരെ സെനറ്റ് യോഗത്തിലേക്ക് ക്ഷണിച്ചു

ഗവര്‍ണറുടെ അന്ത്യശാസനം തള്ളി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍. ഗവര്‍ണര്‍ പുറത്താക്കിയ 15 പേരെയും സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു. ഗവര്‍ണറുടെ ഉത്തരവ് നടപ്പിലാക്കാന്‍ നിര്‍വാഹമില്ലെന്ന് സര്‍വകലാശാല വ്യക്തമാക്കി. ഇക്കാര്യം രേഖാമൂലം രാജ്ഭവനെ അറിയിച്ചു.നിലവില്‍ ശബരിമല സന്ദര്‍ശനത്തിലാണ് വി സി. പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല.