ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന് സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി

യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ എഴുത്തുകാരന് സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാറും പരാതിക്കാരിയും നല്കിയ അപ്പീലില്‍ അംഗീകരിച്ചാണ് ഹൈക്കോടതി നടപടി.
കോഴിക്കോട് സെഷന്‍സ് കോടതി നല്കിയ മുന്‍ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ടെന്നും അതിനാല്‍ സെക്ഷന്‍ 354 എ പ്രകാരം പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ പരാതി നിലനില്‍ക്കില്ലെന്നു ജഡ്ജി എസ് കൃഷ്ണകുമാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്.