‘ഇതുപോലത്തെ ഞരമ്പുരോഗികള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ട്’; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കെ മുരളീധരന്‍

ബലാത്സം​ഗക്കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എല്‍ദോസ് കുന്നപ്പിള്ളിൽ ഒളിവിൽ പോയത് തെറ്റെന്ന് കെ മുരളീധരൻ എം പി. എൽദോസ് ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നില്ല. ഞരമ്പ് രോഗം പലർക്കും ഉണ്ടാകുന്നുണ്ടെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പരിഹസിച്ചു. എംഎൽഎയെ കണ്ടുപിടിക്കേണ്ടത് പൊലീസ് ആണ്. കെപിസിസി എംഎൽഎയിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട് എന്ന് പറയുന്നുണ്ട്. ഇത് തനിക്ക് അറിയില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പ് ആണ് കോൺ​ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്നതെന്നും കെ മുരളീധരൻ പറഞ്ഞു. സ്ഥാനാർത്ഥികളായ മല്ലികാർജുൻ ഖാർ​ഗെയ്ക്കും ശശി തരൂർ എംപിക്കുമെതിരേയും അംഗീകരിക്കാൻ കഴിയാത്ത സൈബർ ആക്രമണം നടന്നു. അവരെ വ്യക്തിപരമായി അധിക്ഷേപിച്ചു. ഖാര്‍ഗെയ്‌ക്കെതിരെ നടത്തിയ അധിക്ഷേപം മോശം പ്രവണതയാണെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. ഇനി അത് ഉണ്ടാകരുതെന്നാണ് അഭ്യർത്ഥനയെന്നും അദ്ദേഹം പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *