തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിസരം യുദ്ധക്കളം ; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസിന് നേരെ കല്ലേറ്, ,ലാത്തിച്ചാര്‍ജ്ജ്

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ തലസ്ഥാനത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസിന് നേരെ കല്ലേറ് ഉണ്ടായി. ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുളള മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.
കത്തിന്റെ ഉറവിടം മേയര്‍ ആര്യാ രാജേന്ദ്രന്‍ തന്നെയാണെന്നും കത്തയച്ചവര്‍ മറവിരോഗം ബാധിച്ചതുപോലെ പ്രതികരിക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍ നേരത്തെ പ്രതികരിച്ചു. സമരം സംസ്ഥാന വ്യാപകമാക്കുമെന്നും അദ്ദേഹം അറിയിച്ചു. മേയറുടെ കത്ത് വ്യാജമാണെങ്കില്‍ അത് കണ്ടെത്താന്‍ താമസം എന്താണ്. മേയര്‍ ഒരു നാണവുമില്ലാതെ പദവിയില്‍ കടിച്ചു തൂങ്ങാന്‍ ശ്രമിക്കുകയാണ്. അതിന് സിപിഐഎം സംരക്ഷണം നല്‍കുകയാണ്’, ഷാഫി പറമ്പില്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *