ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ കാലം ചെയ്തു

പോപ്പ് എമിരറ്റ്‌സ് ബനഡിക്ട് പതിനാറാമന്‍ (95) കാലം ചെയ്തു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. പ്രാദേശിക സമയം 9.34-നാണ് അദ്ദേഹം അന്തരിച്ചതെന്ന് വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു. 2013-ലാണ് അദ്ദേഹം മാര്‍പാപ്പ സ്ഥാനം രാജിവെച്ചത്.
2005-ല്‍ തന്റെ 78-ാം വയസ്സിലാണ് അദ്ദേഹം മാര്‍പാപ്പയായി സ്ഥാനമേറ്റത്. ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറ്റവും പ്രായംകൂടിയ മാര്‍പാപ്പയായിരുന്നു അദ്ദേഹം. എട്ടുവര്‍ഷത്തിന് ശേഷം 2013-ല്‍ സ്ഥാനമൊഴിഞ്ഞു. 1415-ല്‍ ഗ്രിഗറി പന്ത്രണ്ടാമന് ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ പോപ്പാണ് ബനഡിക്ട് പതിനാറാമന്‍.