എഡിജിപി എംആര്‍ അജിത് കുമാര്‍ അവധിയിലേക്ക്, ക്രമസമാധാന ചുമതലയിൽ നിന്ന് നിന്ന് മാറ്റും

തിരുവനന്തപുരം: രാഷ്ടീയ വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത് കുമാര്‍ അവധിയിലേക്ക്. ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി ക്ലിഫ് ഹാസില്‍ ഡി.ജിപിയുമായി ദീര്‍ഘ നേരം നടത്തിയ കൂടി കാഴ്ചയില്‍ ചര്‍ച്ചയായത് അജിത് കുമാറിന്റെ വിഷയമാണ്. ഇതിനിടെ മറ്റൊരു എഡിജിപിയും ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള എച്ച് വെങ്കിടേഷിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തിയിരുന്നു. അജിത് കുമാറിനെ ലോ ആന്‍ഡ് ഓര്‍ഡറില്‍ നിന്നും മാറ്റാനും അന്വേഷണം കഴിയുന്നതുവരെ പകരം ചുമതല ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെഹ്കിടേഷിന് നല്‍കാനുമാണ് തീരുമാനമായിരിക്കുന്നത്. ഇനി എംആര്‍ അജികുമാറിന് ക്രമസമാധാന ചുമതല തിരിച്ച് കിട്ടാനിടയില്ലന്നാണ് വിവരം.പൊലീസ് ഉന്നതരുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ക്ലിഫ് ഹൌസില്‍ നിര്‍ണായക കൂടിക്കാഴ്ചകളാണ് .
എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് നിര്‍ണായകമായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മുഖ്യമന്ത്രിയുടേയും കൂടിക്കാഴ്ച നടന്നത്. ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ എഡിജിപി എം. ആര്‍ അജിത് കുമാറിനെ നീക്കണമെന്ന ആവശ്യത്തിന് സര്‍ക്കാരിലും ഇടതുമുന്നണിയിലും പിന്തുണയേറുകയാണ്. പ്രത്യേക അന്വേഷണ റിപ്പോര്‍ട്ടിന് കാക്കാതെ മുഖ്യമന്ത്രി തീരുമാനം എടുക്കണമെന്നാണ് ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *