രാഷ്ട്രീയ അഭയം ഉറപ്പിക്കാനുള്ള ഗൂഢാലോചന,​ അൻവർ പറഞ്ഞത്; പ​ച്ച​ക്ക​ള്ള​മാ​ണെ​ന്ന് ​​പി.​ശ​ശി

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് വി.ഡി. സതീശനെതിരെ അ​ഴി​മ​തി​ ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ക്കാ​ൻ​ ​താ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന് ​പി.​വി.​അ​ൻ​വ​ർ​ ​പ​റ​ഞ്ഞ​ത് ​പ​ച്ച​ക്ക​ള്ള​മാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പൊ​ളി​റ്റി​ക്ക​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​ശ​ശി വ്യക്തമാക്കി. .​ ​അ​ത്ത​ര​മൊ​രു​ ​സം​ഭ​വ​മേ ഉ​ണ്ടാ​യി​ട്ടി​ല്ലെന്നും .​അ​ൻ​വ​റി​നെ​തി​രെ​ ​നി​യ​മ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​ പി.ശശി പ്ര​സ്താ​വ​ന​യി​ൽ​ ​അ​റി​യി​ച്ചു.

പു​തി​യ​ ​രാ​ഷ്ട്രീ​യ​ ​അ​ഭ​യം​ ​ഉ​റ​പ്പി​ക്കാ​നു​ള്ള​ ​ഗൂ​ഢാ​ലോ​ച​ന​യാ​ണ് ​അ​ൻ​വ​ർ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​നി​ല​നി​ൽ​പി​ന് ​വേ​ണ്ടി​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​നോ​ട് ​മാ​പ്പ് ​ചോ​ദി​ച്ചു​കൊ​ണ്ട് ​ത​ന്റെ​ ​മു​ൻ​കാ​ല​ ​ചെ​യ്തി​ക​ളു​ടെ​ ​ഉ​ത്ത​ര​വാ​ദി​ത്വം ​ ​മ​റ്റു​ള്ള​വ​രു​ടെ​ ​ത​ല​യി​ൽ​ ​കെ​ട്ടി​വെ​ച്ച് ​ര​ക്ഷ​പ്പെടാ​നാ​ണ് ​ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​നു​മു​മ്പും​ ​വ്യാ​ജ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച് ​ത​നി​ക്കെ​തി​രെ​ ​അ​ൻ​വ​ർ​ ​രം​ഗ​ത്തെ​ത്തി​യി​രു​ന്നു.​ ​വ്യാ​ജ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ക്കെ​തി​രെ​ ​താ​ൻ​ ​നി​യ​മ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​കേ​സി​ൽ​ ​അ​ൻ​വ​റി​നോ​ട് ​നേ​രി​ട്ട് ​ഹാ​ജ​രാ​വാ​ൻ​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. സാ​മാ​ന്യ​ ​ജ​ന​ങ്ങ​ളു​ടെ​ ​അ​ഭ​യ​കേ​ന്ദ്ര​മാ​യ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​നെ​ ​അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ​ ​ന​ട​ത്തു​ന്ന​ ​ഹീ​ന​മാ​യ​ ​നീ​ക്ക​ങ്ങ​ൾ​ ​ജ​നം​ ​തി​രി​ച്ച​റി​ഞ്ഞു ത​ള്ളി​ക്ക​ള​യു​മെ​ന്നും ​ശ​ശി​ ​പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *