മിന്നല്‍ ഹര്‍ത്താലിനിടെ ഉണ്ടായ നാശനഷ്ടം; പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്തുക്കള്‍ വില്പന നടത്തി ഈടാക്കാന്‍ ഹൈക്കോടതി ഉത്തരവ്

പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താലിലെ നാശ നഷ്ടം സംഘടനയുടെ സ്വത്തു വകകള്‍ വില്പന നടത്തി ഈടാക്കാന്‍ ഹൈക്കോടതി ഉത്തരവ്. 3,94,97,000 രൂപ ഈടാക്കാന്‍ ആണ് ഉത്തരവ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ, സംസ്ഥാന, പ്രാദേശിക ഭാരവാഹികളുടെ സ്വത്ത് വകകള്‍ വിറ്റ് ഈടാക്കാമെന്നും ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. ക്ലെയിംസ് കമ്മിഷണര്‍ നിശ്ചയിക്കുന്ന തുക നഷ്ട്ടം സംഭവിച്ചവര്‍ക്ക് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

അതേസമയം പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലാക്രമണവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസിക്ക് രണ്ട് കോടി നാല്‍പ്പത്തിരണ്ട് ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് റിപ്പോര്‍ട്ട്. സര്‍വീസ് മുടങ്ങിയത് മൂലമുള്ള നഷ്ടം പരിഹരിക്കാനാണ് ഈ തുക. ഈ തുക പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്ന് ഈടാക്കണം. ക്ലെയിം കമ്മീഷണര്‍ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. 2022 സെപ്റ്റംബര്‍ 23 നായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താല്‍ നടന്നത്.

ഹര്‍ത്താലിന് മുന്‍പുള്ള ഏഴ് ദിവസത്തെ കെ.എസ്.ആര്‍.ടി.സിയുടെ ശരാശരി വരുമാനം 5,88,48,829 രൂപയാണ്. ഹര്‍ത്താല്‍ ദിനത്തിലെ വരുമാനം 2,13,21,983 രൂപയും. സര്‍വീസ് മുടങ്ങിയതിനാല്‍ ഡീസല്‍ ഇനത്തിലെ ലാഭം 1,22,60,309 രൂപയും. മറ്റ് ക്ലെയ്മുകള്‍ – 10,08,160 രൂപ. യഥാര്‍ഥ നഷ്ടം – 2,42,58,376 രൂപയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *