മാസപ്പടി കേസിൽ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ട; രൂക്ഷവിമർശനവുമായി മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. മാസപ്പടി കേസിൽ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ടെന്നും കേസ് കൈകാര്യം ചെയ്യാൻ വീണ വിജയന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി യോഗത്തിലായിരുന്നു ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത്. വീണയ്ക്കെതിരായ കേസിന് പിന്നിൽ രാഷ്ട്രീയ ദുഷ്ടലാക്കുണ്ടെന്നും എൽ ഡി എഫ് പൂർണ പിന്തുണ നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പിഎംശ്രീ പദ്ധതിയിൽ ബിനോയ് വിശ്വത്തിന് വ്യത്യസ്ത അഭിപ്രായമാണുള്ളതെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ കാശായതിനാൽ കേരളം വാങ്ങാതിരിക്കേണ്ട കാര്യമില്ലെന്നും കേരളത്തിലെ നയങ്ങളും നിലപാടുകളുമാണ് വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എക്സാലോജിക്കുമായി ബന്ധപ്പെട്ടുള്ളത് എൽ ഡി എഫിന്റെ കേസല്ലെന്നും രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നമാണെന്നും ബിനോയ് വിശ്വം ഇന്നലെ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് മുഖ്യമന്ത്രിയെയും മുന്നണിയെയും സർക്കാരിനെയും കടന്നാക്രമിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് എസ് എഫ് ഐ ഒ കുറ്റപത്രത്തിന് പിന്നിലെന്നാണ് സി പി എം വാദം.
ലഹരിക്കെതിരെ നോ പറഞ്ഞ് നാഷണല്‍ കോളജ് വിദ്യാര്‍ഥികള്‍
മുഖ്യമന്ത്രിയുടെ മകളുടെ കാര്യം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടല്ല എന്ന് ബിനോയ് വിശ്വം ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. സി എം ആർ എല്ലും എക്സാലോജിക്കും തമ്മിലെ ഇടപാടുകൾ സുതാര്യമായിട്ടും മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് നടത്തിയ ഗൂഢാലോചനയാണെന്നാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചത്. കേസ് ഇതുവരെ രാഷ്ട്രീയ പ്രേരിതമെന്ന് പറയാവുന്ന നിലയിലേക്ക് എത്തിയിട്ടില്ലെന്നാണ് സി പി ഐ നിലപാട്. അന്വേഷണ ഏജൻസികൾ കേസ് രാഷ്ട്രീയ പ്രേരിതനീക്കമായി മാറ്റാൻ ശ്രമിച്ചാൽ അപ്പോൾ രാഷ്ട്രീയമായി നേരിടുമെന്നും വ്യക്തമാക്കുന്നു.എന്നാൽ, തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് മുഖ്യമന്ത്രിയെയും മുന്നണിയെയും സർക്കാരിനെയും കടന്നാക്രമിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിന് പിന്നിലെന്നാണ് സി.പി.എം വാദം. സി.എം.ആർ.എല്ലും എക്സാലോജിക്കും തമ്മിലെ ഇടപാടുകൾ സുതാര്യമായിട്ടും മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് നടത്തിയ ഗൂഢാലോചനയാണെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആരോപിച്ചത്.