തൊലിക്കട്ടി അപാരം! അഭിനവ എട്ടുകാലി മമ്മൂഞ്ഞുമാർ, 6000 കോടി അഴിമതി ആരോപിച്ചവർ ക്രെഡിറ്റെടുക്കുന്നുവെന്ന് സതീശൻ

തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗ് ഇന്ന് നടക്കാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്. വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ യുഡിഎഫിനെതിരെ 6000 കോടിയുടെ അഴിമതി ആരോപിച്ച പിണറായി വിജയന് ഇപ്പോള്‍ വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് എടുക്കുന്നുവെന്നാണ് സതീശന്റെ പരിഹാസം. ഉമ്മന്‍ചണ്ടിയുടേയും യുഡിഎഫ് സര്‍ക്കാരിന്റെയും ഇച്ഛാശക്തിയുടേയും നിശ്ചയദാര്‍ഢ്യത്തിന്റേയും പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്ന് ജനത്തിന് നന്നായി അറിയാമെന്നും സതീശന് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ആറായിരം കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടാണ് വിഴിഞ്ഞം പദ്ധതിയെന്ന് ആരോപണം ഉന്നയിച്ച ആളാണ് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്.
കടല്‍ക്കൊള്ള , മത്സ്യബന്ധനത്തിന് മരണമണി, കടലിന് കണ്ണീരിന്റെ ഉപ്പ് തുടങ്ങിയ തലക്കെട്ടുകള്‍ നിരത്തിയത് അന്നത്തെ ദേശാഭിമാനി.
ഇന്ന് ഇവരെല്ലാം ചേര്‍ന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നു. അഭിനവ എട്ടുകാലി മമ്മൂഞ്ഞുമാരാകുന്നു. തൊലിക്കട്ടി അപാരം!
ഉമ്മന്‍ചണ്ടിയുടേയും #UDF സര്‍ക്കാരിന്റെയും ഇച്ഛാശക്തിയുടേയും നിശ്ചയദാര്‍ഢ്യത്തിന്റേയും പ്രതീകമാണ് വിഴിഞ്ഞം തുറമുഖമെന്ന് ജനത്തിന് നന്നായി അറിയാം.
