സണ്ണി ജോസഫിനെ വിമര്‍ശിച്ചവെള്ളാപ്പള്ളിക്ക് മറുപടിയുമായിആന്റോ ആന്റണി

സണ്ണി ജോസഫിന് വെള്ളാപ്പള്ളിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ആന്റോ ആന്റണി എം.പി. വെള്ളാപ്പളളി നടേശന്‍ ബി.ജെ.പി.യുടെയും, സി.പി.എമ്മിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വളരെ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആ പ്രവര്‍ത്തനം ശക്തമായി തുടരട്ടെ. കോണ്‍ഗസിന് ഉപദേശം നല്‍കാന്‍ സമയം എടുക്കേണ്ടെന്നും ആന്റോ ആന്റണി പറഞ്ഞു. സമൂഹമാധ്യമത്തിലാണ് വിമര്‍ശനം.

സണ്ണി ജോസഫ് വളരെ മാന്യനായ പൊതു പ്രവര്‍ത്തകന്‍ ആണ്. 24 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ണൂരിലും ഞാന്‍ കോട്ടയത്തും ഡി.സി. സി പ്രസിഡന്റ് ആകുന്നത് ഒരു മിച്ചാണ്. പതിറ്റാ ണ്ടുകള്‍ നീണ്ടു നിന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഒടുവിലാണ് അദ്ദേഹം ഡി.സി.സി പ്രസി ഡന്റ് ആയത്. ഒരു ജനപ്രതിനിധി ആകാ നുള്ള എല്ലാ അര്‍ഹതയും ഉണ്ടായിട്ടും 40 വര്‍ഷം അതിനുവേണ്ടി അദ്ദേഹം കാത്തിരിക്കേണ്ടിവന്നു. അര്‍ഹതയില്ലാ തിരുന്നിട്ടും അത്യുന്നതമായ പദവികള്‍ ലഭിച്ചിട്ടും അധികാരത്തിന്റെ ആര്‍ത്തിമൂത്ത് കോണ്‍ഗ്രസിനെ തകര്‍ക്കാന അദ്ദേഹം പിളര്‍ത്താനുമൊക്കെ ശ്രമിച്ച നേതാക്കള്‍ ഉള്ള പാര്‍ട്ടിയിലാണ് സണ്ണി ഇത്ര സമ്യമനത്തോടെ നിലപാട് സ്വീകരിച്ചത്.

അതയും രാഷ്ട്രീയ മാന്യതയുള്ള സണ്ണി ജോസഫിനെയാണ് ഒരു മാന്യതയുമില്ലാതെ വെള്ളാപ്പള്ളി നടേശന്‍ ആക്രമിക്കുന്നത്. അങ്ങനെ സണ്ണി ജോസഫിനെ ഒറ്റ തിരിഞ്ഞ് അക്രമിക്കാന്‍ വിട്ടു കൊടുക്കുന്ന പ്രശ്‌നമില്ല. കേരളത്തിലെ കോണ്‍ഗസ് പ്രവര്‍ത്തകര്‍ അദ്ദേഹ ത്തോടൊപ്പം നില്‍ക്കും. ദുര്‍ ബ്ബലമായ കോണ്‍ഗ്രസില്‍ സ്ഥാനങ്ങള്‍ക്ക് പ്രസക്തിയില്ല ശക്തമായ കോണ്‍ഗ്രസില്‍ പ്രവര്‍ത്തകനായി നില്‍ക്കുന്നതാണ് അഭിമാനമെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *