ആർ എസ് എസ് നടത്തുന്ന ജ്ഞാനസഭയിൽ വിസിമാർ പങ്കെടുക്കുന്നതിനെ നിശതമായി വിമർശിച്ച്;എം വി ​ഗോവിന്ദൻ

ആർ എസ് എസ് നടത്തുന്ന ജ്ഞാനസഭയിൽ വിസിമാർ പങ്കെടുക്കുന്നതിനെ നിശതമായി വിമർശിച്ച് സിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റർ. ആർ എസ് എസ്സിന്റെ ജ്ഞാനസഭയിൽ വിസിമാർ പങ്കെടുക്കുന്നത് കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഗവർണറുടെ കാവിവത്ക്കരണ പ്രക്രിയ സംസ്കൃത സർവകലാശാലയിലേക്ക് വേരു പടർത്തി. ആർ എസ് എസ് അധ്യാപക സംഘടനയിലെ ആളുകളെയാണ് സിൻഡിക്കേറ്റിലേക്ക് വയ്ക്കാൻ ഉദ്ദേശിക്കുന്നത്. സംഘപരിവാർ പരിപാടിയിൽ വി സിമാർ പങ്കെടുക്കുന്നത് മതവത്കരണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. അതിനെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗോവിന്ദചാമി ജയിൽ ചാടിയ വിഷയത്തെ പറ്റിയും അദ്ദേഹം പ്രതികരിച്ചു. പല സംഭവങ്ങളിലും വീഴ്ചകൾ ഉണ്ടാകാം. വീഴ്ചകൾ ഉണ്ടാകുമ്പോൾ അതീവ ജാഗ്രതയോടെ അത് കൈകാര്യം ചെയ്തുവെന്നും അദ്ദേഹം പ്രതികരിച്ചു.

വി എസിനെ പറ്റി പിരപ്പൻകോട് മുരളി പറഞ്ഞ കാര്യങ്ങൾ ശുദ്ധ അസംബന്ധമാണെന്നും എം വി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. പിരപ്പൻകോട് മുരളി പറഞ്ഞത് ശുദ്ധ അസംബന്ധം. അദ്ദേഹത്തിന് ഇപ്പോൾ പാർട്ടി മെമ്പർഷിപ്പ് പോലുമില്ലെന്നും എം വി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.