ശ്വേത മേനോനെതിരായ പരാതി ദുരുദ്ദേശപരം; ദേവൻ

ശ്വേത മേനോനെതിരായ പരാതി വിഡ്ഢിത്തവും ദുരുദ്ദേശപരവുമെന്ന് നടൻ ദേവൻ. പരാതിക്ക് പിന്നിൽ അമ്മ സംഘടനയിലെ ആരുമല്ലെന്നാണ് വിശ്വാസം. സംഘടനയിലെ ഒരു അംഗവും ചെയ്യാത്ത പ്രവൃത്തിയാണിത്.

എഫ്ഐആർ വിവരങ്ങൾ പരിശോധിക്കുമ്പോൾ തന്നെ അറിയാം എത്രത്തോളം വിഡ്ഢിത്തമായ കേസാണെന്ന്. വലിയ കുറ്റമാണെങ്കിൽ ശ്വേതാ മേനോനെതിരെ മാത്രമായിരുന്നില്ല പരാതി നൽകേണ്ടിരുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കൾക്കെതിരെയും അണിയറ പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യണമായിരുന്നു.” ദിസ് കേസ് ഈസ് എ ബിഗ് നോൺ സെൻസെ’ന്നും നടൻ ദേവൻ പറഞ്ഞു.

അതേസമയം അശ്ലീല ചിത്രത്തിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിലെടുത്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാന്‍ നടി ശ്വേതാ മേനോന്‍. അമ്മ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേ ഉയര്‍ന്ന പരാതിയും കേസും ഗൂഢ ലക്ഷ്യത്തോടെയാണെന്നാണ് ശ്വേതയുടെ വാദം. കേസിന് പിന്നില്‍ സംഘടനയുടെ ഒരു വിഭാഗം തന്നെയാണെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗം നിയമനടപടികളിലേക്ക് പോകുമെന്ന് വ്യക്തമാക്കിയിരുന്നു.