കേരളത്തില്‍ മദ്യ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന് എം.ബി. രാജേഷ്

കേരളത്തില്‍ മദ്യ നിര്‍മാണം വര്‍ധിപ്പിക്കണമെന്ന് മന്ത്രി എം ബി രാജേഷ്. തദ്ദേശീയമായി മദ്യ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് വിദേശത്തേക്കും കയറ്റുമതി ചെയ്യാന്‍ കഴിയണം. പ്രദേശികമായ എതിര്‍പ്പുകള്‍ വരാം. എന്നാല്‍, അത് പരിഗണിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ 9 ഡിസ്ലറികള്‍ ഉണ്ടായിട്ടും ഒരു തുള്ളി മദ്യം ഉല്‍പാദിപ്പിക്കുന്നില്ല.

കേരളത്തിന് തന്നെ മദ്യം ഉല്‍പാദിപ്പിക്കാവുന്നതാണ്. ചില സ്ഥാപിത താല്‍പ്പര്യക്കരാണ് തദ്ദേശീയമായ മദ്യ ഉല്‍പാദനത്തെ എതിര്‍ക്കുന്നത്. വെള്ളത്തിന്റെ പ്രശ്‌നം പറയുന്നവരുണ്ട്.

കര്‍ണ്ണാടകയില്‍ ഇല്ലാത്ത വെള്ളത്തിന്റെ എന്ത് പ്രശ്‌നമാണ് കേരളത്തില്‍ ഉള്ളത്? സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് മുമ്പില്‍ വഴങ്ങില്ലെന്നും വിവാദങ്ങള്‍ ഉണ്ടാകുമെന്ന് കരുതി ചില ചുവടുവെപ്പുകള്‍ എടുക്കാതിരിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.