കേരള സാഹിത്യ അക്കാദമിയുടെ പുതിയ ജനറൽ കൗണ്‍സിലില്‍ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ കവയിത്രി വിജരാജമല്ലികയും

തൃശൂര്‍: കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സിലില്‍ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ കവയിത്രി വിജരാജമല്ലികയും ഉള്‍പ്പെടുത്തി.വിജയരാജമല്ലികയുടെ ‘ദൈവത്തിന്റെ മകള്‍’ എന്ന കവിതാസമാഹാരം മദ്രാസ് യൂണിവേഴ്സിറ്റി പാഠപുസ്തകമാക്കി. മദ്രാസ് സര്‍വകലാശാലയുടെ എംഎ മലയാളം മൂന്നാം സെമസ്റ്ററിലെ ആധുനിക കവിത എന്ന വിഭാഗത്തിലാണ് കവിതാസമാഹാരം ഉള്‍പ്പെടുത്തിയത്. തൃശൂര്‍ അമല സ്വദേശി മനു ജയ കൃഷ്ണന്‍, വിജയരാജമല്ലികയായി മാറുന്നതിനിടയില്‍ അനുഭവിക്കേണ്ടി വന്ന വേദനകളും യാതനകളുമാണ് ‘ദൈവത്തിന്റെ മകള്‍’ എന്ന കവിതാസമാഹാരത്തിന്റെ ഉള്ളടക്കം. കേരളത്തിലെ ട്രാന്‍സ് ജെന്‍ഡറുകള്‍ നേരിടുന്ന പ്രശ്നങ്ങളും ഈ കവിതയില്‍ ചര്‍ച്ചയാകുന്നുണ്ട്.
ഇതേ പുസ്തകത്തിലെ ‘മരണാനന്തരം’ എന്ന കവിത എം.ജി സര്‍വകലാശാലയും ‘നീലാംബരി’ എന്ന കവിത കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കാലടി സര്‍വകലാശാലയില്‍ എംഎ കംപാരറ്റീവ് ലിറ്ററേച്ചര്‍ ആന്റ് ലിംഗിസ്റ്റിക്വില്‍ രണ്ടാം സെമസ്റ്ററിലെ പാഠ്യപദ്ധതിയിലാണ് കവിത ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഒരു ട്രാന്‍സ് ജെന്‍ഡറുടെ കവിത പാഠ്യപദ്ധതിയുടെ ഭാഗമാകുന്നത്. ഇഗ്ലിഷ് മലയാളം ഹിന്ദി ഭാഷകളിലായി ഏഴോളം പുസ്തകങ്ങള്‍ വിജയരാജമല്ലിക രചിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമിയുടെ പുതിയ ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഇവരാണ്
വിജയലക്ഷ്മി
ആര്‍. ശ്രീലതാവര്‍മ്മ
സാവിത്രി രാജീവന്‍
പ്രിയ എ.എസ്.
ഡോ. സുനില്‍ പി. ഇളയിടം
എസ്. ജോസഫ്
കെ. ഇ.എന്‍.
കെ. പി. രാമനുണ്ണി
കുര്യാസ് കുമ്പളക്കുഴി
ഡോ. സി. രാവുണ്ണി
ബെന്യാമിന്‍
ആലങ്കോട് ലീലാകൃഷ്ണന്‍
ഇ. പി. രാജഗോപാലന്‍
ജി.പി. രാമചന്ദ്രന്‍
ഇ. വി. രാമകൃഷ്ണന്‍
എം. കെ. മനോഹരന്‍
വി.എസ്. ബിന്ദു
ഡോ. എം. എ. സിദ്ദിഖ്
കെ. എസ്. രവികുമാര്‍
സുകുമാരന്‍ ചാലിഗദ്ദ
വിജയരാജമല്ലിക
മോബിന്‍ മോഹന്‍
ഡോ. മിനിപ്രസാദ്
എന്‍. രാജന്‍